ടികെആർ ബസ് സ്റ്റാന്റിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനായി ദേശീയപാതായിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു..

പട്ടിക്കാട്. ടികെആർ ബസ് സ്റ്റാന്റിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനായി ദേശീയപാതായിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു. കല്ലിടുക്കിലെ ക്രോസിംഗും ഉടൻ അടക്കും എന്നാണ് അറിയുന്നത്.

തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡിന്റെ നിർമ്മാണം നടക്കുന്ന ഭാഗത്തെ യു ടേൺ ആണ് അടച്ചത്. ഇതോടെ ബസ് സ്റ്റാന്റിൽ നിന്നും പോകുന്ന വാഹനങ്ങൾ തൃശൂർ പാലക്കാട് പാതയിലൂടെ എതിർ ദിശയിൽ സഞ്ചരിക്കേണ്ട അവസ്ഥയാണ്.

ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും. ആറുവരി ദേശീയപാതയിൽ രണ്ട് കിലോമീറ്ററിൽ ഒരു യു ടേൺ മാത്രമേ അനുവദിക്കൂ എന്നാണ് കമ്പനി അധികൃതർ പറയുന്നത് ഇത് യാത്രക്കാരെ ദുരതത്തിലാക്കി.