കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്…

പട്ടിക്കാട്. ദേശീയപാതയിൽ പാണഞ്ചേരി ബസ് സ്റ്റോപ്പിന് സമീപം കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. ഫർണിച്ചർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. മാടക്കത്തറ കൊറ്റത്ത് സുബ്രഹ്മണ്യന് (49) ആണ് പരിക്കേറ്റത്. ഉടൻ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.