തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചു കോവിഡ് സ്ഥിരീകരിച്ചു.

Covid-updates-thumbnail-thrissur-places

തൃശൂര്‍: തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ നിലവിലെ ഏറ്റവും വലിയ ക്ലസ്റ്ററായി മാറിയിരിക്കുകയാണ്.ഗവ. എന്‍ജിനിയറിംഗ് കോളജ്. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

വെള്ളിയാഴ്ചയും ശനിയാഴ്ചയും നടത്തിയ പരിശോധനകളുടെ ഫലം വന്നിട്ടില്ല. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന കോളജ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്നു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ടിപിആര്‍ 25% കടന്നു. നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്‌. വനിതകളുടെയും പുരുഷന്മാരുടെയും ഹോസ്റ്റലുകള്‍ അടച്ചു. രോഗം ബാധിച്ചവരില്‍ 11 പേര്‍ പെൺകുട്ടികളാണ്.