തൃശൂര്‍: കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പിതാവിന്റെ പരാതിയിലായിരുന്നു സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തൃശൂരിലെ ജ്വല്ലറിയിലെ ജീവനക്കാരനായ ചെമ്മംകണ്ടം സ്വദേശി സഞ്ജയ് (25) ആണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
വീട്ടുകാരോടൊപ്പമെത്തി പ്രശ്നം അവസാനിപ്പിച്ച് മടങ്ങുമ്ബോഴായിരുന്നു യുവാവ് കൈവശം സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടനിലയില്ലെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ ആത്മഹത്യശ്രമത്തിനും കേസെടുത്തിട്ടുണ്ട്.