കണ്ണൂർ സ്വദേശി ധീരജ് മരിച്ച സംഭവത്തിൽ പ്രതികളായവർ വിദ്യാർത്ഥികളല്ലന്ന് ഇടുക്കി എസ് പി.

കണ്ണൂർ സ്വദേശി ധീരജ് മരിച്ച സംഭവത്തിൽ പ്രതികളായവർ വിദ്യാർത്ഥികളല്ലന്ന് ഇടുക്കി എസ് പി. കേസ് സംബന്ധിച്ച് കൂടുതൽ പേര് അറസ്റ്റിലാകുമെന്നും എസ് പി. ആർ കുറുപ്പുസ്വാമി പറഞ്ഞു. കൊലപാതകവുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യും.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമെന്ന് എഫ്.ഐ.ആർ. കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി.

വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വിശദമായ ചോദ്യംചെയ്യലിനു ശേഷം നിഖിലിനെ കോടതിയിൽ ഹാജരാക്കും. ജില്ലയിൽ കനസുരക്ഷ ഏര്‍പ്പെടുത്തിട്ടുണ്ട്.