
തൃപ്രയാർ: നാട്ടിക സെന്ററിൽ ഓട്ടോറിക്ഷയുടെ പിന്നിൽ പിക്കപ്പ് വാനിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരായ വാടാനപ്പിള്ളി സ്വദേശിനികളായ പണിക്കവീട്ടിൽ മാലിക്കിന്റെ ഭാര്യ താഹിറ(50), സഹോദരി കൗലത്ത്(50)ഓട്ടോ ഡ്രൈവർ വാടാനപ്പിള്ളി പൊക്കാഞ്ചേരി സ്വദേശി മണത്തറ വീട്ടിൽ റസാഖ്(64) എന്നിവർക്ക് പരിക്ക്. ഇവരെ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.