കമ്പിപാലത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം..

കുന്നംകുളം : കമ്പിപാലത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തൃശൂർ- കോഴിക്കോട് റൂട്ടിലോടുന്ന സുഹറ ബസ്സും ലോറിയുമാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. അപകടത്തിൽ ബസ്സിന്റെ മുൻവശം പൂർണമായും തകർന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.