സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും…

കിരാല്ലൂർ ഐക്യനഗർ കോളനിയിൽ വാടക വീട്ടിൽവെച്ച് തൻറ മൂന്ന് വയസുളള മരുതുപണ്ഡ്യ എന്ന ആൺ കുട്ടിയെ കാലിൽ പിടിച്ച് തല തറയിൽ അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിൽ കുട്ടിക്ക് തലയിൽ ഗുരുതരമായി പരിക്ക് പററുകയും പിന്നീട് ആശുപത്രിയിൽ വച്ചു കുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തിലാണ് കുഞ്ഞിൻെറ അച്ഛനും പ്രതിയുമായ തമിഴ്നാട് ഡിണ്ടികൽ അരശനംപട്ടി സ്വദേശിയായ ആനന്ദൻ എന്ന സൽമാൻ (42) എന്നയാൾക്ക് തൃശ്ശൂർ ഫസ്റ്റ് ക്ളാസ്സ് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ്സ് കോടതി ജഡ്ജി പി.എൻ വിനോദ് ജീവപര്യന്തം തടവിനും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

2017 ലാണ് സംഭവം നടന്നത്. കുന്നംകുളം പോലീസ് ഇൻസ്‌പെക്ടർ ആയ രാജേഷ് K മേനോൻ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിന്റെ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കുന്നംകുളം പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന സി.ആർ.സന്തോഷ്‌ ആയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ.KB സുനിൽകുമാർ, അഡ്വ. ലിജി മധു എന്നിവർ ഹാജരായി, സിവിൽ പോലീസ് ഓഫീസർ വിനീഷ് വിജയനാണ് പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചത്.