പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് മണപ്പുള്ളിക്കാവിന് സമീപത്ത് വെച്ചായിരുന്നു അപകടം. തമിഴ്നാട് ട്രിച്ചി സ്വദേശിനി അരശി (52) ആണ് മരിച്ചത്. ആറംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്.