ഗുരുവായൂർ ദേവസ്വം കുറൂരമ്മ ഭവനത്തിൽ പുൽക്കൂട്..

ഗുരുവായൂർ:ഗുരുവായൂരപ്പനെ തൊഴാൻ ക്ഷേത്ര ദർശനത്തിനെത്തുന്ന അമ്മമാർക്കുള്ള വിശ്രമ കേന്ദ്രമായ ഗുരുവായൂർ ദേവസ്വം കുറൂരമ്മ ഭവനത്തിൽ ക്രിസ്തുവിൻറെ ചെറിയ പ്രതിമയും,നക്ഷത്രവും,പുൽക്കൂടും പ്രത്യക്ഷപ്പെട്ടു.

പുൽക്കൂട് കെട്ടിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്കിൻറെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ദേവസ്വം ബോർഡ് അധികൃതർ പുൽക്കൂട് പൊളിച്ച്‌ മാറ്റി.