ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു..

പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് ടി.കെ.ആർ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെച്ച് ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിൽ ഇടിച്ച വാഹനം ഏതെന്ന് ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ട് പോയി.