സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.