വീട്ടിലെ കട്ടിലിൽ വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛനോട് മകന്റെ വിയോഗം പറയാൻ പോലുമാവാതെ പ്രദീപിന്റെ അമ്മ…

തൃശൂർ• വീട്ടിലെ കട്ടിലിൽ വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛനോട് മകന്റെ വിയോഗം പറയാൻ പോലുമാവാതെ പ്രദീപിന്റെ അമ്മ. സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ പ്രദീപിന്റെ അച്ഛൻ ശ്വാസകോശ സംബന്ധമായ അസുഖം മൂലം കിടപ്പിലാണ്.

രാധാകൃഷ്ണനോട് മകന്റെ മരണം പറയേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അമ്മ കുമാരി. സൈനിക ഹെലികോപ്റ്റർ തകർന്നവിവരം അറിഞ്ഞപ്പോൾത്തന്നെ , ഊട്ടിയിലേക്കുള്ള യാത്രയെക്കുറിച്ചു തലേദിവസം മകൻ പറഞ്ഞത് കുമാരിക്ക് ഓർമ വന്നു. തന്നെ കാണാനെത്തിയ വരോട് അക്കാര്യം പലതവണ പറയുകയും ചെയ്തു.