മുല്ലപ്പെരിയാർ പുതിയ ഡാം നിർമിക്കാനായി ലോകസഭയിൽ  അടിയന്തരപ്രമേയ നോട്ടീസ്…

ഡൽഹി: മുല്ലപ്പെരിയാർ പുതിയ ഡാം നിർമിക്കാനായി ലോകസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്. കേരളത്തിന്‌ സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ ഇന്ന് രാവിലെ 10 മണിക്ക് പാർലമെന്റിൽ ധർണ നടത്തി.

പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് രാത്രിയിൽ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം എന്ന സുപ്രീം കോടതിയെ സമീപിക്കും.