ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കും. ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകളും ഹോസ്റ്റലുകളും എട്ടു മുതൽ തുറക്കാം.