20 കിലോ തൂക്കം വരുന്ന വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി ഒരു സ്ത്രീ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. പുരാവസ്തു വിഗ്രഹമാണെന്ന വ്യാജരേഖകള്‍ തയ്യാറാക്കി ഇരുപത് കോടി രൂപയ്ക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന ഗണപതിവിഗ്രഹമാണ് പാടൂരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. സിറ്റി ഷാഡോ പോലീസും, പാവറട്ടി പോലീസും കൂടിയാണ് പ്രതികളെ പിടികൂടിയത്.