കേരളത്തിൽ ആശങ്ക ഉയർത്തി അറബിക്കടലിലും ന്യൂനമർദ്ദ ഭീഷണി..

തിരുവനന്തപുരം: കേരളത്തിൽ ആശങ്ക ഉയർത്തി അറബിക്കടലിലും ന്യൂനമർദ്ദ ഭീഷണി. ഡിസംബർ 3 വരെ സംസ്ഥാനത്ത് അതി ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്ന് പുറമേയാണ് അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം.

ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്തമാൻ കടലിൽ പുതിയ ന്യൂനമർദ്ദം ബുധനാഴ്ച രൂപം കൊള്ളാനാണ് സാധ്യത. ഇതിന് പിന്നാലെയാണ് അറബിക്കടലിൽ മഹാരാഷ്‌ട്ര തീരത്തായി മറ്റൊരു ന്യൂനമർദ്ദവും രൂപം കൊള്ളുന്നത്.