ഇരിങ്ങാലക്കുടയിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയത് വ്യാജമദ്യമെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന. ആന്തരികാവയവങ്ങളിൽ മീഥെയിൽ ആൽക്കഹോളിന്റെയും ഫോർമാലിന്റെയും അംശമുള്ളതായും കണ്ടെത്തി. വ്യാജമദ്യം എത്തിക്കുന്നതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്തു.