തൃശൂർ നായരങ്ങാടിയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് അമ്മയെ മകൻ വെട്ടി പരിക്കേൽപ്പിച്ചത്. മുഖത്തും കഴുത്തിലും പരിക്കേറ്റ അമ്മിണിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനു സമീപത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്നു അമ്മിണിയെ പുറകെ വന്ന് രതീഷ് വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിലും സാരമായി പരിക്കേറ്റു.
രണ്ട് മാസം മുൻപാണ് രതീഷിൻ്റെ വിവാഹം നടന്നത്. പിന്നീട് രതീഷും അമ്മിണിയും തമ്മിലുള്ള വഴക്ക് പതിവായി. ഇന്ന് രാവിലെയും വഴക്കുണ്ടായി. സംഭവ ശേഷം രതീഷ് ഒളിവിലാണ്. രതീഷിനായുള്ള തെരച്ചിൽ പൊലീസ് ഊര്‍ജിതമാക്കി.