തൃശൂർ : തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ഇരിങ്ങാലക്കുട ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ശങ്കരൻ മകൻ ബിജു (42)( കാട്ടൂർ റോഡിൽ തട്ടുകട നടത്തുന്ന). ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ ജോസ് മകൻ നിശാന്ത് (43) ( കോഴിക്കട ഉടമ), എന്നിവരാണ് മരിച്ചത്. മദ്യത്തിന്റെ സാമ്പിൾ പരിശോധനക്ക് അയച്ചു.