ഓപ്പറേഷൻ കുബേര വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ..

വാടാനപ്പള്ളി : ഓപ്പറേഷൻ കുബേരയുടെ ഭാഗമായി അമിത പലിശക്ക് പണം കൊടുത്തിരുന്ന വട്ടി പലിശക്കാരെ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കി. വാടാനപ്പള്ളി ആത്മാവ് സ്വദേശി എരണേഴത്ത് വീട്ടിൽ സുധീഷ് ( മത്തക്കുരു 36 ) എന്നയാളുടെ വീട്ടിൽ സി.ഐ. സനീഷിന്റെയും എസ്.ഐ.വിവേക് നാരായണൻ്റെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചെക്ക് ലീഫുകളും , വെള്ള പേപ്പറിൽ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച പേപ്പറുo .പണം നൽകിയവരുടെ പേരുവിവരങ്ങൾ എഴുതിയ രജിസ്റ്ററും കണ്ടെടുത്തിട്ടുണ്ട്.

സുധീഷിനെ കസ്റ്റഡിയിലെടുത്തു.. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരശോധന