കാരമുക്ക് വിളക്കുംകാലിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു…

കാഞ്ഞാണി(തൃശ്ശൂർ): കാരമുക്ക് വിളക്കുംകാലിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. വടക്കേ കാരമുക്ക് സെയ്ന്റ് ജോസഫ് തീർഥകേന്ദ്രം പരിസരം പുളിപ്പറമ്പിൽ വിദ്യാസാഗറാണ് (60) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പുത്തൻ പുരയിൽ ശ്യാം (20)ന് പരിക്കേറ്റു.

ഇവരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് അശ്വിനി ആശുപത്രിയിലേക്കും മാറ്റി. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു