കേരള പോലീസിലെ 744 ഉദ്യോഗസ്ഥർ കൊലക്കേസ് മുതൽ പോക്സോ കേസിൽ വരെ പ്രതികൾ…

policeman-vehcle-thrissur-vartha-news-kerala-police-viyyur

സംസ്ഥാന പോലീസ് സേനയിൽ 744 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പുറത്തായതോടെയാണ് ഇക്കാര്യം വ്യക്തമായത്. കേസുകളിൽ ശിക്ഷിക്കപ്പെട്ട 18 പേരെയാണ് സർവീസിൽ നിന്നും പുറത്താക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള 744 പേർ കുറ്റവാളികളാണെന്ന് വ്യക്തം. കൊലക്കേസ് പ്രതികൾ മുതൽ പോക്‌സോ കേസിൽ ഉൾപ്പെട്ട പ്രതികൾ വരെ പുറത്താക്കിയ പോലീസുകാരുടെ പട്ടികയിലുണ്ട്. കേസിലുകളിൽ ശിക്ഷിക്കപ്പെട്ട് പുറത്താക്കിയവരുടെ പട്ടിക പോലീസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. കോടതി ശിക്ഷിച്ച് കുറ്റക്കാരെന്ന് ബോധ്യപ്പെട്ടവരുടെ മാത്രം കണക്കാണിത്.

ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയ എസ്‌ഐ വരെയുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള അധികാരം റെയ്ഞ്ച് ഐജിമാർക്കുണ്ട്. ഇത്തരത്തിൽ പുറത്താക്കപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 691 പേർക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്.

ക്രിമിനൽ കേസിൽ ഉൾപ്പെട്ടതും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വായിച്ചിരുന്നു. പട്ടികയിൽ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ട്.