സുധീറിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ആലുവ എം.എൽ.എ അൻവർ സാദത്ത് പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ആത്മഹത്യക്ക് പിന്നാലെ സുധീറിനെ ചുമതലകളിൽ നിന്ന് താത്കാലികമായി മാറ്റിനിർത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ഇന്ന് രാവിലെ ഇയാൾ സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയിരുന്നു.
കൂടുതൽ ജനപ്രതിനിധികളും കോൺഗ്രസ് പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി. ബെന്നി ബെഹനാൻ അൻവർ സാദത്ത് എംഎൽഎയ്ക്കൊപ്പം സമരത്തിൽ പങ്കുചേർന്നു. ഒരു മാസം മുൻപ് ഈ കുട്ടി പരാതി നൽകിയിട്ടും അന്വേഷിക്കാൻ തയ്യാറായില്ല. പൊലീസ് സ്റ്റേഷനിലും വനിതാ കമ്മീഷനും പരാതി നൽകി. എന്നിട്ടും നടപടിയില്ല. കുട്ടിയുടെ മരണത്തിന് ഉത്തരവാദി ഈ പൊലീസ് ഉദ്യോഗസ്ഥനാണ്.