![IMG_16112021_113621_(1200_x_628_pixel)](http://thrissurvartha.com/wp-content/uploads/2021/11/IMG_16112021_113621_1200_x_628_pixel-696x364.jpg)
ബൈക്ക് യാത്രക്കിടെ തേനീച്ചയുടെ കുത്തേറ്റ് എളനാട് തൃക്കണായ നരിക്കുണ്ട് അള്ളന്നൂർ ഷാജി (45) മരിച്ചു. ചൂലിപ്പാടം ഭാഗത്തുകൂടി ബൈക്കിൽ സഞ്ചരിക്കവേ ആണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.
ബൈക്ക് ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചെങ്കിലും തളർന്ന് വീഴുകയിരുന്നു. പിന്നീട് നാട്ടുകാർ ചേർന്ന് തൃശൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷാജിത. മക്കൾ: സൽമാൻ, സ്വാലിഹ