പ്രാദേശിക വിപണിയിൽ പച്ചക്കറി വില  കുതിച്ചുയരുന്നു. 10 ദിവസം കൊണ്ട് വില ഇരട്ടിയിലധികമായി…

പ്രാദേശിക വിപണിയിൽ പച്ചക്കറി വില  കുതിച്ചുയരുന്നു. 10 ദിവസം കൊണ്ട് വില ഇരട്ടിയിലധികമായി. തക്കാളി 80, സവാള 60, ഉരുളക്കിഴങ്ങ് 55,  വെണ്ടയ്ക്ക 70, പച്ചമുളക് 65,  ബീൻസ് 70, ക്യാരറ്റ് 70, ക്യാപ്സിക്കം 130, പാവയ്ക്ക 70,  ഉള്ളി 55, അമര 60, മുരിങ്ങക്കായ 100 എന്നിങ്ങനെയാണ് പ്രാദേശിക ചില്ലറ വിൽപ്പന വില. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന കൂർക്ക, മരച്ചീനി, നേന്ത്രപ്പഴം തുടങ്ങിയവയ കർഷകർക്ക് ഇപ്പോഴും 25 രൂപയിൽ താഴെയാണ് കിലോയ്ക്ക് വില ലഭിക്കുന്നത്.

മറുനാടൻ പച്ചക്കറികൾക്കാണ് 10 ദിവസം കൊണ്ട് വില ഉയർന്നത്. പ്രധാന പച്ചക്കറി ഉത്പാദന വിപണന കേന്ദ്രങ്ങളായ ഉടുമൽപേട്ട, ഒട്ടൻ ചത്രം, പൊള്ളാച്ചി, കോയമ്പത്തൂർ, ഊട്ടി, എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറികളാണ് വിലകൂടിയത്. ഈ  മേഖലകളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് കൃഷിനാശവും ഉൽപ്പാദന കുറവുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.