തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി..

തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന്‍ ആരോം ഹെവന്‍ ആണ് മരിച്ചത്.

വീട്ടില്‍ കുളിപ്പിക്കാനായി നിര്‍ത്തിയ സമയത്ത് കുട്ടി പെട്ടന്ന് ഓടുകയും തൊട്ടടുത്തുള്ള തോട്ടില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഒഴുകിപ്പോവുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.