
പട്ടിക്കാട്. വീട് വിട്ടിറങ്ങിയ പാവറട്ടി സ്വദേശി മൂപ്പാല വീട്ടിൽ ഷാജുവിന്റെ മകൻ ജഗൻ (17) വേലൂർ സ്വദേശി വാലത്ത് വീട്ടിൽ പ്രഷീദിന്റെ മകൻ അഭിജിത്ത് (16) എന്നിവരെയാണ് വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടികളെ കാണാതായത്.
വീട്ടുകാർ പാവറട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും കുട്ടികൾ പട്ടിക്കാട് ഉള്ളതായി കണ്ടെത്തുകയായിരുന്നു. ജോലി തേടിയാണ് കുട്ടികൾ വീട് വിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.