നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു…

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയായിരുന്നു. രാപ്പകൽ , കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി നിരവധി സിനിമകളിൽ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌.