ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നവംബർ 9 രാവിലെ 10.30ന് ദേവസ്വം ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. അപേക്ഷകർ ആരോഗ്യദൃഢഗാത്രരും നല്ല കാഴ്ചശക്തിയും ഉള്ളവരായിരിക്കണം.
ഹിന്ദുമതത്തിൽപ്പെട്ട സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരും 2021 ജനുവരി ഒന്നിന് 60 വയസ്സിന് താഴെ പ്രായമുള്ളവർക്കും അപേക്ഷിക്കാം. പങ്കെടുക്കുന്നവർ ജാതി, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ. വയസ് യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.