വിദ്യാര്‍ത്ഥികള്‍ക്ക് യു.കെയില്‍ പഠനത്തിന് പോകാന്‍ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റു നിര്‍മ്മിച്ചു നല്‍കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പാലക്കാട് ആലത്തൂര്‍ പൂത്തമണ്ണില്‍ വീട്ടില്‍ രമേഷി (47)നെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വാരണാസി കാശി വിദ്യാപീഠം സര്‍വ്വകലാശാലയുടെ ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ വ്യാജമായി തയ്യാറാക്കി ഇലഞ്ഞി സ്വദേശി ഷാരോണ്‍ റോയിക്ക് നല്‍കിയത്. ഇതുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഷാരോണിനെ പൊലീസ് പിടികൂടിയിരുന്നു.