ഒരു ഡോസ് വാക്സീൻ എടുത്തവർക്കും സിനിമാ തിയറ്ററിൽ പ്രവേശിക്കാം. നിലവിൽ രണ്ടു ഡോസ് എടുത്തവർക്കാണു പ്രവേശനാനുമതി. സ്കൂൾ വിദ്യാർഥികൾക്കു രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക കരുതൽ നൽകാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. വിവാഹങ്ങളിൽ 100 മുതൽ 200 പേർവരെ പങ്കെടുക്കാം. അടച്ചിട്ട ഹാളാണെങ്കിൽ 100 പേർ മാത്രം, തുറന്ന സ്ഥലമാണെങ്കിൽ 200.