
പട്ടിക്കാട്. ആന്ധ്രാപ്രദേശിൽ നിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന 90 കിലോ കഞ്ചാവ് പട്ടിക്കാട് വെച്ച് പിടികൂടി. കോലഴി സ്വദേശി ലിഫിൻ, അത്താണി സ്വദേശി രാജേഷ് എന്നിവരാണ് എക്‌സൈസ് പിടിയിലായത്. കെഎൽ 48 പി 3618 രെജിസ്‌ട്രേഷൻ നമ്പറിൽ ഉള്ള വാഗൺആർ കാറിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. എക്‌സൈസ് ഇന്റലിജൻസിന്റെയും എക്‌സൈസ് തൃശ്ശൂർ സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.