ഷെമീർ വധം അന്വേഷണം മൂന്നിടത്തേക്ക്‌..

മണ്ണുത്തി: പറവട്ടാനിയിൽ വെള്ളിയാഴ്ച വൈകീട്ട് കാളത്തോട് കരിപ്പാക്കുളം വീട്ടിൽ ഷെമീറിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് മൂന്നിടത്തേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചു. പ്രതികൾ ഉപയോഗിച്ച ഫോണുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടുപേർ ജില്ലയ്ക്ക്‌ പുറത്തും ഒരാൾ ജില്ലയിൽത്തന്നെ ഒളിവിലുമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പ്രതികൾക്കായി എ.സി.പി. കെ.സി. സേതു, മണ്ണുത്തി സ്‌റ്റേഷൻ ഓഫീസർ എം. ശശിധരൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ മൂന്നു ടീമായാണ്‌ അന്വേഷണം നടത്തുന്നത്. പ്രതികൾ ആരെല്ലാമെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.