വാണിയമ്പാറ മേലേ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ പ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു..

വാണിയമ്പാറ മേലേ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ പ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാണിയംപാറയിൽ നാഷണൽ ഹൈവേയിൽ ബസ് ഇറങ്ങി കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ കല്ലിങ്കൽപ്പാടം മൂക്കശ്ശേരി വീട്ടിൽ സുജാത (33) ആണ് മരിച്ചത്. പരിക്കേറ്റ ഉടനെ തൃശൂർ മിഷ്യൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്ന് മരണം സംഭവിച്ചത്. ഭർത്താവ് സുനിൽ, മക്കൾ അർച്ചന, അതുൽ കൃഷ്ണ.