
വാണിയമ്പാറ. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ വാണിയമ്പാറ മേലെ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ പെട്ട യുവതിയുടെ പരുക്ക് ഗുരുതരം. നടത്തിപ്പാറ സ്വദേശിനി സുജാത സുനിൽ ആണ് അപകടത്തിൽ പെട്ടത്. വാണിയമ്പാറയിൽ ബസ് ഇറങ്ങി ദേശീയപാത കുറുകെ കടക്കുന്നതിനിടയിൽ ഓട്ടോറിക്ഷ വന്നിടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ യുവതിയെ ഉടൻ തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ എത്തിച്ചു. യുവതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലയ്ക്ക് ഏറ്റ പരുക്ക് ഗുരുതരമാണ്.