
തൃശ്ശൂർ : ജില്ലയിൽ ഇടിമിന്നലിൽ നാശം. മൂന്ന് പേർക്ക് പരിക്ക്. വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മുളങ്കുന്നത്തുകാവിലും മണ്ണുത്തിയിൽ മുളംകുന്നത്തുകാവ് പൂളയ്ക്കൽ പൂവന്തുറ കൗസല്യ, ജിഷ്ണു, വാണിയമ്പാറ കൊമ്പഴയിൽ മോളിക്കൽ സരിത എന്നിവർക്കാണ് പരിക്കേറ്റത്. ജിഷ്ണുവിന്റെ കേൾവിശക്തി നഷ്ടപ്പെട്ട നിലയിലാണ്.