കാലവർഷ കെടുതിയിൽ തൃശൂർ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പറവട്ടാനി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നു. ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിലാണ് അടിയന്തരമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചത്. ഫോൺ- 0487-2440232.