കോളേജുകൾ നാളെ തുറക്കില്ല പരീക്ഷകൾ മാറ്റും..

സംസ്ഥാനത്തെ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കില്ല. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഒക്ടോബർ 20 ബുധനാഴ്ച ആയിരിക്കും കോളേജുകൾ തുറക്കുക എന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വയ്ക്കാൻ മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി.