തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് പിരിച്ചത് 154 കോടി രൂപയെന്ന് കണക്കുകള്‍. ലോക്ഡൗണ്‍ കാലയളവില്‍ മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും നിയന്ത്രണം ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയ തുമടക്കമുള്ള നിയന്ത്രണ ലംഘനങ്ങള്‍ക്ക് പൊലീസ് പിരിച്ചത് 154 കോടി 42 ലക്ഷത്തി 4700 രൂപയാണ്. ഈ മാസം ആദ്യ വാരം വരെയുള്ള കണക്കാണിത്.