കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ വിധി ഇന്ന്. കേസിൽ വിധി പറയുക കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. കൊലപാതകം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് ശിക്ഷാവിധി. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അന്വേഷണ സംഘം ശാസ്ത്രീയമായി തെളിവ് ശേഖരിച്ചത് ഡമ്മി പരീക്ഷണത്തിലൂടെ.