ലഡാക്കിലേക്ക്  സൈക്കിൾ യാത്ര ചെയ്ത് വ്യത്യസ്തനായി തളിക്കുളം സ്വദേശിയായ 21 കാരൻ അരുൺദേവ്..

തളിക്കുളം: ലഡാക്കിലേക്ക്  സൈക്കിൾ യാത്ര ചെയ്തത് വ്യത്യസ്തനായി തളിക്കുളം സ്വദേശി. തളിക്കുളം കൈതക്കൽ പതിനൊന്നാം വാർഡിൽ തൊഴുത്തുംപറമ്പിൽ സതീഷിന്റെയും റജീനയുടെ യും മകനാണ് അരുൺദേവ്. ആഗസ്റ്റ് 5നാണ് തളിക്കുളം സ്നേഹതീരത്തു നിന്നും അരുൺദേവ് ലഡാക്കിലേക്ക് യാത്ര പുറപ്പെട്ടത്. ലഡാക്കിൽ ലേ എന്ന ജില്ലയിലെ കാർദും ലാപാസ് എന്ന സ്ഥലത്താണ് യാത്ര അവസാനിച്ചത്. വാഹനങ്ങൾക്ക്  എത്തിപ്പെടാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡാണ് ഇത്. ഇവിടെ മൂന്ന് ദിവസം തങ്ങിയതിന് ശേഷമാണ് മണാലി വഴി ഹിമാചൽ പ്രദേശിലൂടെ തിരിച്ച്  എത്തിയത്. 8000 കിലോമീറ്ററാണ്  സൈക്കിൾ യാത്ര ചെയ്തത്. കേരളം വിട്ട് പോയപ്പോഴാണ് വല്ലാത്ത ഒരു ഫീലിംങ്ങ് അനുഭവപ്പെട്ടത്. 67-ാമത്തെ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്.

കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങൾ കടന്നാണ് ലഡാക്കിൽ ലേ എന്ന ജില്ലയിലെ കാർദും ലാപാസ് എന്ന സ്ഥലത്ത് യാത്ര അവസാനിച്ചത്. 17 സംസ്ഥാനങ്ങളിലൂടെയാണ് ഈ ദിവസത്തിനുള്ളിൽ അരുൺദേവ് യാത്ര ചെയ്തത്. തിരിച്ച് വരുമ്പോൾ ഒറ്റ ദിവസം കൊണ്ട് 480 കിലോമീറ്റർ ജ്യൂസ് മാത്രം കുടിച്ച് കൊണ്ട് നാട്ടിലേക്ക് തിരിച്ചെത്തിയത്. കേരളത്തിന്റെ മഹത്വം മറ്റ്  സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് വലിയ സന്തോഷമാണ് നൽകുന്നത്.

ജമ്മു കാശ്മീരിൽ വച്ച് മംഗലാപുരം സ്വദേശിയായ ആൾ ഒരു ദിവസം ഉണ്ടായി. അതല്ലാതെ മറ്റാരും കൂടെ ഉണ്ടായില്ല. ദിവസം 15കിലോമിറ്റർ ആണ് അരുൺദേവ് സൈക്കിളിൽ യാത്ര ചെയിരിരുന്നത്. ചില ദിവസങ്ങളിൽ സൈക്കിൾ അറ്റ കുറ്റപണികൾ കാരണം അത് 100 വരെ കുറഞ്ഞിട്ടുണ്ട്. ഒരു ദിവസം 150 രൂപയാണ് ഭക്ഷണത്തിനായി ഈ ദിവസങ്ങളിൽ ചിലവായത്. ടെന്റ് കെട്ടിയും മറ്റുമാണ് ഉറങ്ങുന്നത്. രാത്രി പരമാവധി ഏഴര വരെയാണ് യാത്ര ചെയ്തിരുന്നത്. ഈ യാത്രക്ക് നാടിന്റെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പൂർണ്ണമായ പിന്തുണയാണ് ഉണ്ടായിരുന്നത്.  തൃശൂർ ജില്ലയിൽ തന്നെ നാലാമത്തെ ആളും സംസ്ഥാനത്ത് തന്നെ സൈക്കിളിൽ യാത്ര ചെയ്ത് തിരിച്ച് വന്ന ആദ്യത്തെ ആളുമാണ് അരുൺദേവ്. അരുൺ ദേവിനെ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഐ സജിതയുടെ നേതൃത്വത്തിൽ  മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.