പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ്..

covid vaccine certificate modi image

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഇപ്പോഴത്തെ വാക്‌സിൻ സർട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം.പീറ്ററാണ് ഹര്‍ജി നൽകിയത്. നിരന്തര യാത്രക്കാരനായ തനിക്ക് സർട്ടിഫിക്കറ്റ് പല സ്ഥലങ്ങളിലേക്കും കൊണ്ടു പോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പ്രത്യേക പ്രയോജനമോ പ്രസക്തിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അടിയുറച്ച സർക്കാരാണ് എങ്കിൽ ഫോട്ടോയൊന്നുമില്ലാതെ ജനങ്ങൾക്ക് സർട്ടിഫിക്കറ്റ് കൊണ്ടു പോകാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും ഹര്‍ജിക്കാരൻ പറയുന്നു.

May_2021-2ads-icl-snowview-

യു.എസ്, ഇന്തോനേഷ്യ, ഇസ്രയേല്‍ ,ജർമ്മനി എന്നിവയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളും ഹര്‍ജിക്കാരൻ ഹാജരാക്കി. ആ സർട്ടിഫിക്കറ്റുകളിൽ ആവശ്യമായ വിവരങ്ങളല്ലാതെ സർക്കാരിന്റെ തലവന്മാരുടെ ഫോട്ടോകളില്ലെന്നും ഹര്‍ജിക്കാരൻ പറഞ്ഞു. വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രമുള്ളത് കാരണം വിവിധ രാജ്യങ്ങളിലെ എയർപ്പോർട്ടുകളിൽ ഇന്ത്യക്കാരെ തടഞ്ഞുവെച്ചിരുന്നു. കൊവിഡ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയം കൊണ്ടാണ് തടഞ്ഞുവെച്ചത്. ഹര്‍ജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദ്ദേശിച്ചു.