ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 5 കിലോയോളം കഞ്ചാവുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ…

ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 5 കിലോയോളം കഞ്ചാവുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ. വിശാഖപട്ടണത്തു നിന്ന് ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസ് കടത്തിക്കൊണ്ടുവന്നത്. പരിശോധനയിൽ പ്രതികളെ പിടികൂടിയത്. ട്രെയിനിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് കണ്ടു കഞ്ചാവ് ബാകും എടുത്ത് പ്ലാറ്റ്ഫോമിൽ കുടുംബമായി യാത്ര ചെയ്യുന്നതു പോലെ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടി കൂടുകയായിരുന്നു. തൃശ്ശൂർ കുന്നംകുളം പോർക്ക്ളങ്ങാട് കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷ്, കുന്നംകുളം പോർക്കളം ങ്ങാട് ഏഴി കോട്ടിൽ വീട്ടിൽ ദീപു ,തൃശൂർ തളിക്കുളം സ്വദേശി അറക്കൽ പറമ്പിൽ.. വേലായുധൻ മകൾ രാജി എന്നിവരാണ് പിടിയിലായത്. സജീഷ് നിലവിൽ പോക്സോ ,വധ ശ്രമം കേസ് അടക്കം 10 ഓളം കേസുകളിൽ പ്രതിയാണ്. രാജി നിലവിൽ വലപ്പാട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയുമാണ്. വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്നു കുന്നംകുളം ഭാഗങ്ങളിൽ ചിലറ വിൽപ്പനക്കായി എത്തിച്ചതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. ട്രെയിനിലെ പരിശോധനയിൽ നിന്ന് രക്ഷപെടുന്നതിനായി സ്ത്രീകളെ ഉപയോഗിച്ച് കുടുംബമായി യാത്ര ചെയ്യുന്നത് പോലെ കഞ്ചാവ് കടത്തുന്നത് പതിവായി വരുകയാണ്. വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്ന് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി.രാജ് അറിയിച്ചു.