ഇലക്ട്രിക്കൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു…

കിഴക്കഞ്ചേരി ചീരക്കുഴി പറക്കോട് വീട്ടിൽ അനിൽകുമാറാണ് (38) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഇളങ്കാവിൽ കണ്ണന്റെ വീട്ടിൽ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടെ ശക്തിയായ ഇടിമിന്നലുണ്ടായി. ഈ സമയത്ത് വൈദ്യതി സർക്ക്യൂട്ടിലൂടെ വൈദ്യുത പ്രവാഹമുണ്ടായതാണ് ഷോക്കേൽക്കാനിടയായതെന്നാണ് നിഗമനം. ഉടൻ തന്നെ ഒപ്പമുളളവർ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അച്ഛൻ: വാസു. അമ്മ: കനകം. ഭാര്യ: ഷിജി. മക്കൾ: അശ്വിൻ, അനയ.