നാട്ടികയിൽ മന്ത്രി കെ. രാജനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് കെ.എസ്. യു പ്രവർത്തകർ.

തൃശ്ശൂർ : നാട്ടികയിൽ മന്ത്രി കെ. രാജനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ. ഭരണത്തിൻ്റെ സ്വാധീനമുപയോഗിച്ച്‌ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതി രെയും പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. മന്ത്രി രാജൻ്റെ സ്വന്തം നിയോജക മണ്ഡലമായ നാട്ടികയിൽ ആണ് ഒരു പോക്സോ കേസ് പ്രതിക്ക് സംരക്ഷണം നൽകുന്നത്.

കോൺഗ്രസിൽ നിന്നും പുറത്താക്കിയ പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്നതും, കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതും സി പി ഐ യുടെ മന്ത്രിമാരുടെയും MLA മാരുടെയും ഒത്താശയോട് കൂടിയിട്ടാണ്. വലപ്പാട് സ്വദേശിയായ പോക്സോ കേസ് പ്രതി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിമ്പ്രം ഡിവിഷൻ മെമ്പറായിരുന്നു. പിഞ്ചു കുട്ടികൾക്ക് പോലും നീതി കിട്ടാത്ത ഭരണത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു, യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ, KSU നേതാക്കളായ വൈശാഖ് വേണുഗോപാൽ, എ എസ് ,ശ്രീജിൽ, ബിനോയ് ലാൽ, സച്ചിൻ ടി പ്രദീപ്, യദുകൃഷ്ണൻ അന്തിക്കാട്, എന്നിവരുടെ നേതൃത്വത്തിൽ ആണ് കരിങ്കൊടി കാണിച്ചത്. ഇവരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിക ശ്രീനാരായണ ഹാളിൽ വയോജനങ്ങളെ ആദരിക്കുന്ന പൊതു ചങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് കരിങ്കൊടി കാണിച്ചത്.