അതിമാരകമായ മരുന്നായ എം.ഡി.എം.എയുമായി ഒരാളെ കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തു…

കുന്നംകുളം: അതിമാരകമായ മരുന്നായ എം.ഡി.എം.എയുമായി ഒരാളെ കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തു. കുന്നംകുളത്തെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ബസ് പ്രവേശിക്കുന്ന ഭാഗത്ത് ലഹരി മരുന്നുകൾ വിൽപന നടത്തുമ്പോഴാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ചിറ്റിലപ്പള്ളി സ്വദേശി കല്ലിപറമ്പിൽ വീട്ടിൽ ഇർഫാൻ (30)നെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 1.2 ഗ്രാം എം.ഡി.എം.എയും 33.50 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. എം.ഡി.എം.എ മയക്കുമരുന്ന് ചില്ലു കുപ്പികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.