മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഇനി ഓൺലൈനിൽ…

gps google map vehcles driving driver road tracking route

ആര്‍.ടി ഓഫീസുകളിലെ 80 ശതമാനം സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനായി കഴിഞ്ഞു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്‍റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനാക്കി. സ്റ്റേജ് കാര്യേജ് ഒഴികെയുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കലും മാറ്റവും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹൈക്കോടതിയുടെ സ്റ്റേ മാറിയാലുടന്‍ ലൈസന്‍സ് കാര്‍ഡ് സ്മാര്‍ട്ടാകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ലൈസന്‍സ് കാര്‍ഡ് സ്മാര്‍ട്ടാക്കിയെങ്കിലും കേരളത്തില്‍ വൈകുകയാണ്. സര്‍ക്കാരിന്‍റെ 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.