പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തവും നാല് ലക്ഷം രൂപ പിഴയും. ചാവക്കാട് ചക്കംകണ്ടം കാരക്കാട് വീട്ടിൽ അലി അഹമ്മദ് മകൻ യൂസഫിനെയാണ് ഇരട്ട ജീവ പര്യന്തം തടവ് ശിക്ഷക്കും 4 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചത് .കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീ എം പി ഷിബു ആണ് വിധി പ്രഖ്യാപിച്ചത്. 2014 വർഷത്തിൽ നടന്ന സംഭവത്തിൽ ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ ആയ എം യു ബാലകൃഷ്ണൻ ആണ് ഈ കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി .24 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.