കുണ്ടായിയിലും എലിക്കോടും തോട്ടം തൊഴിലാളികള്‍ കൊല്ലപ്പെട്ടത് ഒറ്റതിരിഞ്ഞെത്തിയ മോഴയാണ് അക്രമത്തിന് പിന്നിലെന്നാണ് വനം വകുപ്പിന് ലഭിച്ച സൂചന…

കഴിഞ്ഞ 30 നാണ് കുണ്ടായിയിലും എലിക്കോടും തോട്ടം തൊഴിലാളികള്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. പാലപ്പിള്ളി ഒഴുക്കപ്പറമ്പന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ സൈനുദ്ദിന്‍ (49), മറ്റത്തൂര്‍ ചുങ്കാല്‍ സ്വദേശി പോട്ടക്കാരന്‍ പീതാംബരന്‍ (59) എന്നിവരാണ് മരിച്ചത്. നേരത്തെ ഊരുമൂപ്പന്‍ ഉണ്ണിച്ചെക്കന്റെ മരണത്തിനു കാരണമായതും ഇതേ മോഴയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

സ്വതവേ അക്രമ സ്വഭാവം കാണിക്കാത്തതാണ് മോഴ. ആനകളിലെ ഭിന്നലിംഗത്തില്‍പ്പെട്ട മോഴ സാധാരണയായി ഉള്‍ക്കാട്ടില്‍ നിന്ന് പുറത്തുവരുന്ന പതിവില്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. സാധാരണ കൊമ്പനാനയുടെ വലിപ്പമുണ്ടാകുമെങ്കിലും കൊമ്പിനു പകരം ചെറിയ തേറ്റകളാണ് മോഴകള്‍ക്ക്.